കൊല്ലം: കള്ളനോട്ടുള്‍പ്പെടെ നല്‍കി പശുവിനെ വാങ്ങിയ കേസില്‍ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുനലൂര്‍ കാര്യറ സ്വദേശി നൗഷാദ് (37) ആണ് ബുധനാഴ്ച രാത്രി 7.40ഓടെ ചിന്നക്കടയില്‍നിന്ന് പിടിയിലായത്. കാര്യറ സ്വദേശി മുഹമ്മദ് ഹനീഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2007 ജൂലൈയില്‍ പുനലൂര്‍ ശാസ്താംകോണത്തുനിന്നാണ് ഇവര്‍ 8750 രൂപക്ക് പശുവിനെ വാങ്ങിയത്. തുകയില്‍ 500ന്‍െറ എട്ട് കള്ളുനോട്ടുകളുണ്ടായിരുന്നു.
പശുവിന്‍െറ ഉടമസ്ഥ പുനലൂരിലെ ബാങ്കിലെത്തി വായ്പയടക്കാനൊരുങ്ങവെയാണ് കള്ളനോട്ടാണെന്ന് കണ്ടെത്തിയത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രണ്ടാം പ്രതി നൗഷാദ് ഒളിവിലായിരുന്നു. പുനലൂര്‍ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍