ലിമ: പെറുവിലെ തെക്കന്‍ മേഖലകളില്‍ വ്യാഴാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രാദേശിക സമയം, രാവിലെ 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങിയോടി. ഭൂചലനത്തെ തുടര്‍ന്ന് ടെലഫോണ്‍ ബന്ധം താല്‍ക്കാലികമായി വിഛേദിച്ചിരിക്കുകയാണ്.
ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള മേഖലയാണ് പെറു. ഈ വര്‍ഷം മാത്രം ഇവിടെ 80 ഓളം ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ലോകത്ത് ഉണ്ടാവുന്ന ഭൂചലനങ്ങളുടെ 85 ശതമാനവും ഈ മേഖലയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍