12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

റെയ്ഡ് വഴിപാടായി; പാന്‍മസാല നിരോധം നഗരത്തില്‍ പാളുന്നു

കോഴിക്കോട്: സര്‍ക്കാറിന്‍െറ പാന്‍മസാല നിരോധം നഗരത്തില്‍ വഴിപാടാകുന്നു. നിരോധം നടപ്പാക്കിയ ദിവസംമുതല്‍ ഏതാനും നാള്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയെങ്കിലും റെയ്ഡില്‍ അയവു വന്നതോടെ ഒട്ടുമിക്ക പെട്ടിക്കടകളിലും വില്‍പനയുണ്ട്. പ്ളാസ്റ്റിക് കവറുകളിലാക്കി ആരുടെയും ശ്രദ്ധയില്‍ പെടാത്തിടത്ത് ഒളിപ്പിച്ചാണ് വില്‍പന. പണപ്പെട്ടിയുടെ അടിയില്‍ പാന്‍ പാക്കറ്റുകള്‍ അട്ടിവെച്ചാണ് ചിലരുടെ വില്‍പന. മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് പെട്ടിക്കടകളില്‍നിന്ന് സാധനം ലഭിക്കില്ല.
എന്നാല്‍ കൂലിപ്പണിക്കാര്‍, അന്യ സംസ്ഥാന കെട്ടിട നിര്‍മാണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കടകളില്‍നിന്ന് യഥേഷ്ടം പാന്‍പാക്കറ്റുകള്‍ വാങ്ങിപ്പോകുന്നു. മൊത്തക്കടക്കാര്‍ മുന്‍ പരിചയക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് സര്‍ക്കാറിന്‍െറ നിരോധം നഗരത്തില്‍ പാളാന്‍ കാരണം. മൊത്ത വിതരണക്കാരുടെ കണക്ക് പൊലീസിന്‍െറ പക്കല്‍ ഉണ്ടെങ്കിലും ഈ സ്ഥാപനങ്ങളില്‍ കാര്യമായ പരിശോധന നടത്തുന്നില്ല.
ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലുള്ള പെട്ടിക്കടകളിലും ഏതുതരം പാന്‍ മസാലയും ലഭ്യമാണ്. അനധികൃത വില്‍പന മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്ന ദിവസങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി പേരിന് പാന്‍ പാക്കറ്റുകള്‍ പിടികൂടുകയാണ്.
പാന്‍മസാല റെയ്ഡിനെക്കുറിച്ച് ഒരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫിസില്‍ നിന്നറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് റെയ്ഡിന് തടസ്സമുണ്ടാക്കുന്നുവെന്നാണ് പൊലീസ് ഭാഷ്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com