അമേരിക്കന്‍, ബ്രിട്ടീഷ് അംബാസഡര്‍മാര്‍ വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ചുPublished on Fri, 06/08/2012 - 09:36 ( 1 year 1 week ago)
മനാമ: അമേരിക്കന്‍, ബ്രിട്ടീഷ് അംബാസഡര്‍മാര്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയെ സന്ദര്‍ശിച്ചു. അമേരിക്കന്‍ അംബാസഡര്‍ തോമസ് ക്രാജസ്കിയുമായി മന്ത്രി ചര്‍ച്ച നടത്തുകയും കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ അടുത്തിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലുള്ള സഹകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ദേശീയ, അന്തര്‍ദേശീയ മേഖലകളില്‍ കാലിക സംഭവ വികാസങ്ങള്‍ ഇരുവരും വിലയിരുത്തി. ബ്രിട്ടീഷ് അംബാസഡര്‍ ഇയാന്‍ ലിന്‍സി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുകയും രാജ്യത്തിന്‍െറ പുരോഗതിക്കായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ച്ചപ്പാടുകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച ഹമദ് രാജാവിന്‍െറ ബ്രിട്ടണ്‍ സന്ദര്‍ശത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത അംബാസഡര്‍ക്ക് മന്ത്രി അനുമോദനം അറിയിക്കുകയും വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് വിലയിരുത്തുകയും ചെയ്തു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍