പ്രമേയ വൈവിധ്യവുമായി 'ഷട്ടര്‍'

പ്രമേയ വൈവിധ്യവുമായി 'ഷട്ടര്‍'

പുതുമയാര്‍ന്ന പ്രമേയങ്ങളിലേക്കും അവതരണ രീതിയിലേക്കും ചുവടുമാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക് വ്യത്യസ്തമായ കഥയുമായി 'ഷട്ടര്‍' എത്തുന്നു. പ്രശസ്ത നാടകകൃത്തും നടനുമായ ജോയ് മാത്യു തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഷട്ടറിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി.

അബ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ സത്യന്‍ ബുക്ക്ലറ്റ് നിര്‍മ്മിക്കുന്ന ചിത്രം, കോഴിക്കോട്ട് രണ്ട് പകലും ഒരു രാത്രിയുമായി നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. ശ്രീനിവാസന്‍, ലാല്‍, സജിതാ മഠത്തില്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ടിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റിയ സൈറ ഷട്ടറില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഗസ്റ്റിന്‍, പ്രേം കുമാര്‍, സാലു കൂറ്റനാട്, വിജയന്‍ കാരന്തൂര്‍, മധുമാസ്റ്റര്‍, അപ്പുണ്ണി ശശി, നിഷ ജോസഫ് തുടങ്ങിയവരോടൊപ്പം, കേരളത്തില്‍ നിന്നും ഗള്‍ഫിള്‍ നിന്നുമായി അറുപതോളം നാടക പ്രവര്‍ത്തകരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വ്വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഹരിനാരായരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്റേതാണ് സംഗീതം. ഷഹബാസ് അമന്‍ ആലപിക്കുന്ന പാബ്ലോ നെരൂദയുടെ കവിതയും ചിത്രത്തിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus