അഴിമതി വിരുദ്ധ ബില്ലിന് പാര്‍ലമെന്‍റ് സമിതിയുടെ അംഗീകാരം

കുവൈത്ത് സിറ്റി: രാജ്യത്തെ അഴിമതി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട അഴിമതി വിരുദ്ധ കരടുബില്ലിന് നിയമനിര്‍മാണ സമിതിയുടെ അംഗീകാരം. ഇനി വീണ്ടും പാര്‍ലമെന്‍റിന്‍െറ പരിഗണനക്ക് വരുന്ന ബില്‍ പാസായാല്‍ അമീറിന്‍െറ അനുമതിക്ക് വിടും.
71 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന അഴിമതി വിരുദ്ധ ബില്ലിന് വിശദമായ ചര്‍ച്ചക്കുശേഷം സമിതി ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് ചെയര്‍മാന്‍ എം.പി മുഹമ്മദ് അല്‍ ദല്ലാല്‍ വ്യക്തമാക്കി. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രത്യേക അതോറിറ്റി രൂപവല്‍ക്കരണമാണ് ബില്ലിലെ പ്രധാന നിര്‍ദേശം. സ്വത്ത് വെളിപ്പെടുത്തല്‍, അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവരുടെ സംരക്ഷണം, അഴിമതി വിരുദ്ധ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ തുടങ്ങിയവയെല്ലാം ബില്ലിന്‍െറ പരിധിയില്‍ വരുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന അഴിമതി വിരുദ്ധ കരാറുകള്‍ക്ക് അനുസൃതമായാണ് ബില്ലിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ദല്ലാല്‍ പറഞ്ഞു. പാര്‍ലമെന്‍റംഗങ്ങളും സര്‍ക്കാറും മുന്നോട്ടുവെച്ച 36 നിര്‍ദേശങ്ങള്‍ സമിതി പരിഗണിച്ചതായി അദ്ദേഹം അറിയിച്ചു. ട്രാന്‍സ്പരന്‍സി സൊസൈറ്റി, ലോയേഴ്സ് സൊസൈറ്റി, പ്രൊട്ടക്റ്റിങ് പബ്ളിക് ഫണ്ട്സ് സൊസൈറ്റി, പാര്‍ലമെന്‍േററിയന്‍സ് എഗൈന്‍സ്റ്റ് കറപ്ഷന്‍ തുടങ്ങിയവ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമിതി പരിഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus