കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, ആര്‍ട്സ്, സയന്‍സ് കോളജുകളില്‍ ഡിഗ്രി, പി.ജി കോഴ്സ് ഫീസുകള്‍ കുത്തനെ കൂട്ടി. 35 മുതല്‍ 100 ശതമാനം വരെയാണ് ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം വര്‍ധന. വര്‍ഷംതോറും സര്‍വകലാശാലകള്‍ക്കു നല്‍കുന്ന ഫീസിന് പുറമെയാണിത്. സര്‍ക്കാര്‍ രഹസ്യമാക്കിവെച്ച ഫീസ് വര്‍ധനാ ഉത്തരവ് കഴിഞ്ഞ ദിവസം കോളജുകള്‍ക്ക് ലഭിച്ചു.
ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകളുടെ പ്രതിവര്‍ഷ ഫീസ് 660ല്‍നിന്ന് 1000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. മൂന്നുവര്‍ഷ കോഴ്സിനുള്ള നിലവിലെ ഫീസ് 1980 എന്നതിന് പകരം 3000 രൂപയാകും. ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്നോളജി എന്നിവയുടെ ഫീസ് 2250ല്‍നിന്ന് 3000 രൂപയാക്കി.
പി.ജി. കോഴ്സുകളുടെ പ്രതിവര്‍ഷ ഫീ 1200ല്‍നിന്ന് 1800 രൂപയാക്കി. ബി.എഡ് ഫീസ് 1200ല്‍നിന്ന് 2000 രൂപയാക്കിയിട്ടുണ്ട്. എം.എഡിന്‍േറത് 1500ല്‍നിന്ന് 3000 രൂപയാക്കിയും വര്‍ധിപ്പിച്ചു.
ലബോറട്ടറി ഫീസിനത്തിലും നല്ല വര്‍ധനയാണുള്ളത്. ബി.എസ്സിക്ക് ഒരു പേപ്പറിന്‍െറ ലാബ് ഫീ 180ല്‍നിന്ന് 250 ആക്കിയും എം.എസ്സിക്ക് ഒരു പേപ്പറിന്‍െറ ലാബ് ഫീ 900ത്തില്‍നിന്ന് 1200 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അപേക്ഷാഫോറത്തിന്‍െറ വില 30 എന്നത് 50 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
ആര്‍ട്സ്, സയന്‍സ് കോളജുകള്‍ക്ക് പുറമേ ലോ, ടീച്ചര്‍ എജുക്കേഷന്‍, ഫിസിക്കല്‍ എജുക്കേഷന്‍ കോളജുകളിലും പുതിയ അധ്യയന വര്‍ഷം മുതല്‍ പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍ വരും. ഹോസ്റ്റല്‍ ഫീസിലും കാര്യമായ വര്‍ധനയുണ്ട്. ഒരാള്‍ക്ക് 60 രൂപയുള്ളത് ഇനി 100 രൂപയാകും.
ഹോസ്റ്റലില്‍ വൈദ്യുതി, വെള്ളം ഉപയോഗത്തിന് നിലവിലെ നിരക്കായ 30, 15 എന്നത് 60, 30 എന്നിങ്ങനെയാവും. ഫിസിക്കല്‍ എജുക്കേഷന്‍ കോളജുകളില്‍ ട്യൂഷന്‍ ഫീസ് 180 എന്നത് 250 രൂപയാക്കി. സ്പെഷല്‍ ഫീസ് 150ല്‍നിന്ന് 250 രൂപയുമാക്കിയിട്ടുണ്ട്.
ഡിഗ്രി, പി.ജി കോഴ്സുകള്‍ക്കുള്ള ലൈബ്രറി ഫീസ് 75ല്‍നിന്ന് 100 രൂപയാക്കി.
ഡിഗ്രി സ്പെഷല്‍ ഫീസ് വര്‍ധിപ്പിച്ചു. സാനിറ്ററി, അസോസിയേഷന്‍ ഫീസ് 25ല്‍നിന്ന് 50, മാഗസിന്‍ 30ല്‍നിന്ന് 50, അത്ലറ്റിക് 75ല്‍നിന്ന് 100 എന്ന ക്രമത്തിലാണ് വര്‍ധന. എന്നാല്‍, പി.ജിക്ക് പഴയ നിരക്ക് തുടരും.
ഇതിനു പുറമേ പി.ടി.എ ഫീസും വിദ്യാര്‍ഥികള്‍ പ്രവേശ സമയത്ത് അടക്കേണ്ടതുണ്ട്. സര്‍വകലാശാലകളില്‍ രജിസ്ട്രേഷന്‍, പരീഷാഫീസ് എന്നീയിനത്തില്‍ വലിയ തുക പ്രതിവര്‍ഷം വേറെയും അടക്കണം.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും പുതിയ അധ്യയന വര്‍ഷത്തില്‍ ഫീസ് കൂട്ടിയിട്ടുണ്ട്. ടി.സിക്ക് വൈകി അപേക്ഷിക്കുന്ന ഫീസ് 15നു പകരം 50 രൂപയാക്കി. ഡ്യൂപ്ളിക്കേറ്റ് ടി.സി അപേക്ഷാഫീസ് 30ല്‍നിന്ന് 100 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍