നീണ്ട 21 കൊല്ലത്തിന് ശേഷം ലാലും ലാലേട്ടനും ഒന്നിക്കുന്നു. 1992ല്‍ സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
കൈവിട്ട് പോകുന്ന മണ്ണ് തിരിച്ച് പിടിക്കാന്‍ പാട്പെടുന്ന കോളനിവാസികളുടെ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറഞ്ഞ വിയറ്റ്നാം കോളനി വന്‍ വിജയമായിരുന്നു. കോളനിവാസികളേയും അവരുടെ കാവലാളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കുട്ടം ഗുണ്ടകളേയും കോളനിയില്‍ നിന്നൊഴിപ്പിക്കാന്‍ കമ്പനി പ്രതിനിധികളായി എത്തുന്ന മോഹന്‍ലാലിന്റെ കൃഷ്ണമൂര്‍ത്തിയും ഇന്നസെന്റിന്റെ കെ.കെ ജോസഫും സിനിമാപ്രേമികളുടെ മനസ്സില്‍ ഇന്നും ചിരിയുണര്‍ത്തുന്നു.
അഭിനയത്തിന്റെ തിരക്കിനിടയില്‍ നിന്നാണ് ലാല്‍ സംവിധാനത്തിലേക്കും തിരിയുന്നത്. അടുത്ത വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മോഹന്‍ലാലിന് വേണ്ടി സുപ്പര്‍ കഥയൊരുക്കുന്ന തിരക്കിലാണിപ്പോള്‍ ലാല്‍.
സിദ്ധിഖ്- ലാല്‍ കൂട്ട് പിരിഞ്ഞതിന് ശേഷം ലാലിന്റെ സംവിധാനത്തിലിറങ്ങിയ 2-ഹരിഹര്‍ നഗര്‍, ഇന്‍ ദ ഗോസ്റ്റ് ഹൗസ് എന്നിവ ബോക്സോഫീസില്‍ വിജയം നേടിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍