12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷിതത്വം: അധ്യാപകര്‍ക്ക് പൊലീസ് ബോധവത്കരണം

കുന്നംകുളം: വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കാനും വിദ്യാര്‍ഥികളിലെ വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാനും അധ്യാപകര്‍ക്ക് പൊലീസ് വക ബോധവത്കരണം. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്‍െറയും ആഭ്യന്തരവകുപ്പിന്‍െറയും നിര്‍ദേശ പ്രകാരമാണ് പൊലീസ് അധ്യാപകരുടെ യോഗം വിളിച്ചുചേര്‍ത്തത്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കര്‍ശനമായി തടയുമെന്ന് സി.ഐ ബാബു കെ. തോമസ് പറഞ്ഞു. കുട്ടികളെ സുരക്ഷിതമായി സ്കൂളില്‍ കൊണ്ടുചെന്നാക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യേണ്ട ഉത്തരവാദിത്തം ഡ്രൈവര്‍മാര്‍ക്കുണ്ടെന്ന് സി.ഐ. സൂചിപ്പിച്ചു. 35 വയസ്സിനു മുകളിലുള്ളവര്‍ മാത്രമാണ് സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാവൂയെന്ന് പൊലീസ് പറഞ്ഞു. സ്കൂളുകള്‍ക്ക് മുന്നില്‍ ട്രാഫിക് സഹായം വേണമെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എസ്.ഐ. ടി.പി. ഫര്‍ഷാദ് അറിയിച്ചു. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കര്‍ശനമായി തടയണമെന്ന് പൊലീസ് അധ്യാപകരോട് ആവശ്യപ്പെട്ടു. ചില ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യപാനം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. വിദ്യാലയങ്ങളിലെ മനോ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി കൗണ്‍സലിങ് നടത്തിക്കൊടുക്കും. ഗതാഗതതടസ്സം സൃഷ്ടിച്ച് നഗരത്തിലെ ഗവ. ബോയ്സ് ഹൈസ്കൂള്‍, അന്ധ-ബധിര-മൂക വിദ്യാലയം എന്നിവക്ക് മുന്നില്‍ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ മാറ്റാന്‍ പൊലീസ് തന്നെ തയാറാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത അധ്യാപകരും മാധ്യമ പ്രതിനിധികളും ആവശ്യപ്പെട്ടു.
ലൈസന്‍സ് ഇല്ലാതെ ബൈക്കുകളില്‍ വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളെ കര്‍ശനമായി തടയാന്‍ തയാറാകണം. കുട്ടികള്‍ക്കുവേണ്ട ട്രാഫിക് ബോധവത്കരണം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രാഫിക് എസ്.ഐ. അലവിക്കുട്ടി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com