ന്യൂദല്‍ഹി: ദല്‍ഹിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥി സ്വപ്നില്‍ ജയിന് മൈക്രോ ബ്ളോഗിങ് സൈറ്റായ ട്വിറ്റര്‍ ഇടുന്ന വിലയെത്രെയെന്നോ? വര്‍ഷത്തില്‍ 80 ലക്ഷം രൂപ! ദല്‍ഹി ഐ.ഐ.ടിയിലാണ് മധ്യപ്രദേശിലെ വിദിശയില്‍നിന്നുള്ള ഈ മിടുക്കന്‍ പഠിക്കുന്നത്. വരുന്ന ഒക്ടോബര്‍ മുതല്‍ ട്വിറ്ററില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കസേരയിലാവും ജെയിനിന്‍െറ സ്ഥാനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ട്വിറ്റര്‍ ‘പൊക്കുന്ന’ ആദ്യ വ്യക്തിയാണ് ജെയിന്‍. താന്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാനാഗ്രഹിക്കുന്നുവെന്നും ഇതില്‍ തന്‍െറ കുടുംബം അഭിമാനിക്കുന്നുവെന്നും ജെയിന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍