May 26 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

സെന്‍സെക്സ് 16000ത്തിനു മുകളില്‍

മുംബൈ: തിങ്കളാഴ്ചത്തെ മുന്നേറ്റം തുടരാനായില്ലെങ്കിലും 16000 എന്ന നിര്‍ണായകലെവല്‍ വീണ്ടും തരണം ചെയ്യാന്‍ സെന്‍സെക്സിനായി. മുംബൈ ഓഹരിസൂചിക(സെന്‍സെക്സ്) 32 പോയന്‍റുകള്‍ ഉയര്‍ന്ന് 16020.64 ലും ദേശീയ ഓഹരിസൂചിക(നിഫ്റ്റി) 15.15 പോയന്‍റുകള്‍ ഉയര്‍ന്ന് 4863.30 ലും വ്യാപാരമവസാനിപ്പിച്ചു. തിങ്കളാഴ്ചത്തെ ഉണര്‍വില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്സ് 16138.29 വരെ ഉയര്‍ന്നതിനുശേഷമാണ് 16020.64 പോയന്‍റില്‍ ഇടപാടുകള്‍ തീര്‍ത്തത്.
ഒരാഴ്ചത്തെ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ നിന്നും രൂപയുടെ മൂല്യം വീണ്ടും താഴ്ന്നതാണ് ഓഹരിവിപണിക്കു തിരിച്ചടിയായത്. യൂറോമേഖലയിലെ ആശങ്കകളും വിപണിയെ തളര്‍ത്തി. എല്‍. ആന്‍ഡ്. ടി, എന്‍. ടി.പി.സി, എസ്.ബി.ഐ, ഹിന്‍ഡാല്‍കോ, ഭെല്‍, എച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ്, സിപ്ള, ടി.സി.എസ് തുടങ്ങിയ ഓഹരികള്‍ ലാഭത്തിലായപ്പോള്‍ ടാററാ മോട്ടേഴ്സ്, ഭാരതി, ഐ.ടി.സി, ഡി. എല്‍.എഫ്, കോള്‍ ഇന്ത്യ, എച്.യു.എല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com