Tue, 06/05/2012 - 22:26 ( 49 weeks 4 daysago)
ഒളിമ്പിക്സ് ക്യാമ്പിലെന്തോ ചീഞ്ഞുനാറുന്നു....
(+)(-) Font Size

ന്യൂദല്‍ഹി: 120 കോടി ജനങ്ങളുടെ പ്രതീക്ഷ കാക്കാന്‍ ഏതാനും ആഴ്ചകള്‍ക്കകം ലണ്ടനിലേക്ക് പറക്കേണ്ട താരങ്ങള്‍ പരിശീലന ക്യാമ്പിലെ മോശം സാഹചര്യങ്ങളുമായി ഗുസ്തിപിടിക്കേണ്ട ഗതികേടിലാണ്. കഴിക്കാന്‍ ലഭിക്കുന്നത് പഴകിയതും ചീഞ്ഞളിഞ്ഞതുമായ ഭക്ഷണപദാര്‍ഥങ്ങള്‍, പാചകം തീരെ വൃത്തിയില്ലാത്ത അടുക്കളയില്‍, ഭക്ഷണത്തിന്‍െറ ഗുണനിലവാരം പിരിശോധിക്കാന്‍ മെഡിക്കല്‍ വിദഗ്ധനോ ഡയറ്റീഷ്യനോ ഇല്ല. ഒളിമ്പിക് യോഗ്യത നേടിയ ഗുസ്തിതാരങ്ങളുടെ സോനേപതിലെ ക്യാമ്പിലെ അവസ്ഥയാണിത്.
കായിക മന്ത്രാലയം നിയോഗിച്ച നിരീക്ഷണസമിതിയില്‍ അംഗമായ മുന്‍ നീന്തല്‍ താരം ഖജന്‍ സിങ് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലം നേടി രാജ്യത്തിന്‍െറ അഭിമാനമുയര്‍ത്തിയ സുശീല്‍ കുമാര്‍ അടക്കമുള്ളവര്‍ ക്യാമ്പിലുണ്ട്. ജ്യൂസ് ഉണ്ടാക്കാന്‍ ചീഞ്ഞളിഞ്ഞ പഴങ്ങളാണുള്ളതെന്നും അടുക്കളയിലെ അവസ്ഥ ഏറെ പരിതാപകരമാണെന്നും സിങ് പറഞ്ഞു.
ഏത് സമയത്തും രോഗം ബാധിക്കാമെന്ന അവസ്ഥയിലാണ് താരങ്ങള്‍. ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാവുമെന്ന് ഭയന്നാണ് താരങ്ങള്‍ പരാതിപ്പെടാത്തതെന്ന് 1987ലെ ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ ഖജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus