തൊടുപുഴ: കുമാരമംഗലം സ്വദേശിയും ‘പ്യുവര്‍ ലിവിങ് സാരഥിയും ഡിസൈനറുമായ ലക്ഷ്മി മേനോന്‍ നിര്‍മിച്ച പ്രകൃതി സൗഹൃദ എഴുത്തുപകരണങ്ങള്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുമാരമംഗലം ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.
ബാള്‍ പോയന്‍റ് റീഫില്ലുകള്‍ പ്ളാസ്റ്റിക്കിന് പകരം പേപ്പര്‍ കൊണ്ട് പൊതിഞ്ഞ റോളപേന കുട്ടികള്‍ക്ക് വിതരണം ചെയ്തു.
പേപ്പര്‍ ചുറ്റിയ റോള പെന്‍സിലും കുട്ടികള്‍ക്ക് നല്‍കി.
ഉപയോഗിച്ചുപേക്ഷിച്ച പേപ്പര്‍ വീണ്ടും ഉപയോഗിക്കുന്നത് വഴി പ്ളാസ്റ്റിക്കിന്‍െറയും തടിയുടെയും ഉപയോഗം കുറക്കാനാവുമെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്.ബി. ശശികുമാര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍