തിരുവനന്തപുരം: എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ ലോ കോളജുകളിലെ 2012-13 അധ്യയനവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ ഇന്ത്യന്‍പൗരനായിരിക്കണം. വിദ്യാഭ്യാസയോഗ്യത: സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്ളസ് ടു പരീക്ഷയോ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള യോഗ്യതയോ ചുരുങ്ങിയത് 45 ശതമാനം മാര്‍ക്ക് നേടി പാസായിരിക്കണം. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. ഈ വര്‍ഷം പ്രസ്തുത യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും എഴുതിയവര്‍ക്കും അപേക്ഷിക്കാം. അവര്‍ അഡ്മിഷന്‍ വേളയില്‍ യോഗ്യതാ പരീക്ഷ പാസായതിന്‍െറ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും ഹാജരാക്കണം. പ്രായം 2012 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പ്രവേശ പരീക്ഷയിലെ യോഗ്യത മാനദണ്ഡം: ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി പ്രവേശ പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/എസ്.ഇ.ബി.സി വിഭാഗക്കാര്‍ കുറഞ്ഞത് 10 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാര്‍ കുറഞ്ഞത് അഞ്ച് ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ എട്ടിന് പ്രവേശ പരീക്ഷ നടത്തും. പ്രവേശ പരീക്ഷ പൊതുവിജ്ഞാനം, ഇംഗ്ളീഷ്, നിയമ അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുള്ളതും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും ആയിരിക്കും.
പ്രവേശ പരീക്ഷാകമീഷണറുടെ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന് ജൂണ്‍ അഞ്ച് മുതല്‍ 18 വൈകുന്നേരം അഞ്ച് വരെ വെബ്സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും: ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ടും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട മറ്റ് രേഖകളും ജൂണ്‍ 19ന് വൈകുന്നേരം ആറിന് മുമ്പ് നേരിട്ടോ രജിസ്ട്രേഡ് തപാല്‍മുഖാന്തരമോ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-695001 വിലാസത്തില്‍ ലഭിക്കണം.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 27 മുതല്‍ www.cee.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വിശദാംശവും പ്രോസ്പെക്ടസും www.cee.kerala.org ല്‍ ലഭിക്കും.
.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍