കാലിക്കറ്റ്
=====================കോളജുകളില്‍ ഡിഗ്രി സീറ്റ് വര്‍ധനതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഓറിയന്‍റല്‍ കോളജുകളില്‍ 25 ശതമാനം ഡിഗ്രി സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് അനുമതി. പുതിയ അധ്യയനവര്‍ഷത്തേക്ക് മാത്രമായി നിബന്ധനകളോടെയാണ് സീറ്റ് വര്‍ധിപ്പിക്കുന്നത്. ആര്‍ട്സ്, കോമേഴ്സ് വിഷയങ്ങള്‍ക്ക് നിലവിലെ സീറ്റുകളുടെ 25 ശതമാനം വരെ വര്‍ധനയുണ്ട്.
സയന്‍സ് വിഷയങ്ങള്‍ക്ക് സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിധേയമായി സീറ്റ് കൂട്ടും. പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാത്ത വിധത്തില്‍ താല്‍ക്കാലികമായാണ് സീറ്റ് കൂട്ടുന്നത്.
സീറ്റ് വര്‍ധന ആവശ്യമുള്ള കോളജുകള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം സഹിതം ജൂണ്‍ 15ന് മുമ്പ് അപേക്ഷിക്കണം.
ഹോട്ടല്‍ മാനേജ്മെന്‍റ്, ഫാഷന്‍
ഡിസൈനിങ് ഡിഗ്രി പ്രവേശം
സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്‍ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ബി.എസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്സി മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, ബി.പി.ഇ (ബാച്ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍), ബി.എച്ച്.എം (ബാച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്) കോഴ്സുകളുടെ പ്രവേശപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി 300 രൂപയുടെ ചലാന്‍ (പട്ടിക ജാതി, വര്‍ഗക്കാര്‍ക്ക് 100 രൂപ ), സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വകുപ്പ് മേധാവികള്‍ക്ക് അയക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രായോഗിക പരീക്ഷ
ബി.എം.എം.സി അഞ്ചാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷ ജൂണ്‍ 18, 19, 20 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രം ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, രാമപുരം, മലപ്പുറം.
സി.എച്ച് ചെയറില്‍ ചര്‍ച്ച
സി.എച്ച് ചെയറില്‍ മലപ്പുറം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യത വിലയിരുത്തുന്ന ചര്‍ച്ചാപരമ്പര നടത്തും. ജൂണ്‍ എട്ടിന് രാവിലെ 10.30നാണ് ആദ്യ ചര്‍ച്ച. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍, മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുക്കും.
റിഫ്രഷര്‍ കോഴ്സ് മാറ്റി
സര്‍വകലാശാല/കോളജ് അധ്യാപകര്‍ക്കായി ജൂണ്‍ ആറു മുതല്‍ നടത്താനിരുന്ന കോമേഴ്സ് ആന്‍ഡ് മാനേജ്മെന്‍റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ് ജൂണ്‍ 14 മുതല്‍ ജൂലൈ നാലുവരെ നടത്തും. അപേക്ഷാ ഫോറം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400352.
വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഫാബ്രിക് പെയിന്‍റിങ് ആന്‍ഡ് സാരി ഡിസൈനിങ്, സോഫ്റ്റ് ടോയ്സ് മേക്കിങ്, ഓര്‍ണമെന്‍റ്സ് മേക്കിങ് എന്നീ വിഷയങ്ങളില്‍ മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. 50 പേര്‍ക്കാണ് പ്രവേശം. കോഴ്സ് ഫീസ് 1000 രൂപ. ഫോണ്‍: 0494 2407360.
കണ്ണൂര്‍
==============
വൈവാവോസി/പ്രായോഗിക പരീക്ഷ
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി വൈവാവോസി പരീക്ഷ ജൂണ്‍ 27ന് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടത്തും. ആറാം സെമസ്റ്റര്‍ ബി.എ ഹിന്ദി (സി.സി.എസ്.എസ് ഓപണ്‍ കോഴ്സ്) പേപ്പര്‍ 6D04 HIN -ഡെസ്ക് ടോപ് പബ്ളിഷിങ് ഇന്‍ ഹിന്ദി, മലയാളം ആന്‍ഡ് ഇംഗ്ളീഷിന്‍െറ പ്രായോഗിക പരീക്ഷ ജൂണ്‍ ആറിന് പയ്യന്നൂര്‍ കോളജില്‍ നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷ
മേയ് 21ന് ആരംഭിക്കാനിരുന്നതും പിന്നീട് മാറ്റിവെച്ചതുമായ രണ്ടാംവര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി (റെഗുലര്‍/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് -വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ) പരീക്ഷകള്‍ ജൂണ്‍ 11ന് ആരംഭിക്കും.
കേരള
================
ഡിഗ്രി ഓണ്‍ലൈന്‍: ഇന്നുകൂടി അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഡിഗ്രി പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് (ജൂണ്‍ അഞ്ച്) വൈകുന്നേരം അഞ്ച് വരെ നടത്താം. ട്രയല്‍ അലോട്ട്്മെന്‍റ് വെബ്സൈറ്റില്‍ ലഭിക്കും. ഇതനുസരിച്ച് ഓപ്ഷനില്‍ മാറ്റംവരുത്താനും പുതിയത് നല്‍കാനും ജൂണ്‍ ആറ് വൈകുന്നേരം അഞ്ച് വരെ സാധിക്കും.
എം.എസ്സി ബയോടെക്നോളജി
പ്രാക്ടിക്കല്‍/വൈവ
കേരള സര്‍വകലാശാല ജൂണില്‍ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ എം.എസ്സി ബയോടെക്നോളജി പ്രാക്ടിക്കല്‍/വൈവ ടൈംടേബിള്‍ വെബ്സൈറ്റില്‍ (www. kerala university.ac.in) ലഭിക്കും.
എം.ജി
===========
എം.എഡ് ഏകജാലകം: ആദ്യ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും
കോട്ടയം: എം.ജി സര്‍വകലാശാല അഫിലിയേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ കോളജുകളിലെ എം.എഡ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിന്‍െറ ആദ്യ അലോട്ട്മെന്‍റ് ചൊവ്വാഴ്ച വൈകുന്നേരം പ്രസിദ്ധീകരിക്കും.
അപേക്ഷകര്‍ www.cap.mgu.ac.in വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ പരിശോധിക്കണം. അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ളിപ്പും ഫീസ് അടക്കുന്നതിനുള്ള ചെലാന്‍ ഫോറവും വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍െറടുത്ത് എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഫീസടച്ചശേഷം അലോട്ട് ചെയ്ത് കോളജില്‍ പ്രവേശത്തിന് ഹാജരാകണം. ബാങ്കില്‍ ഫീസടക്കുന്നതിന് ജൂണ്‍ ആറിനും ഏഴിനും മാത്രമേ സൗകര്യമുണ്ടായിരിക്കുകയുള്ളൂ.
കോളജില്‍ പ്രവേശത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജൂണ്‍ ആറ് മുതല്‍ എട്ടുവരെ സൗകര്യമുണ്ടായിരിക്കും. ലഭിച്ച അലോട്ട്മെന്‍റില്‍ ജോയിന്‍ ചെയ്യാതിരിക്കുന്നവരെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്‍റ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താനായി ആദ്യ അലോട്ട്മെന്‍റിന് ശേഷം ഓരോ കോളജുകളിലും കോഴ്സുകളിലും വിവിധ കാറ്റഗറികളില്‍ അവസാനമായി അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥിയുടെ റാങ്കും ഇന്‍ഡെക്സ് മാര്‍ക്കും ഇതേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കും കോളജ് അധികൃതര്‍ക്കുമുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍