May 19 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം

ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം

മുംബൈ : അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി നേരിയ മുന്നേറ്റത്തില്‍ തിങ്കളാഴ്ച ഇടപാടുകള്‍ അവസാനിപ്പിച്ചു. ബോംബെ ഓഹരിസൂചിക (സെന്‍സെക്സ്) 23.24 പോയന്‍റ് വര്‍ധിച്ച് 15,988.40 ലും ദേശീയ ഓഹരി സൂചിക (നിഫ്റ്റി) 6.55 പോയന്‍റ് ഉയര്‍ന്ന് 4,848.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറക്കുമെന്ന സൂചന നല്‍കിയതും രൂപ തിരിച്ചുവരവിന്‍െറ പാതയിലെത്തിയതും ആഗോള വിപണിയില്‍ എണ്ണവില 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതുമാണ് ഇന്ത്യന്‍ വിപണിക്ക് തുണയായത്. കഴിഞ്ഞ മൂന്നുദിവസത്തെ വ്യാപാരം സെന്‍സെക്സിന് 470 പോയന്‍റിലേറെ നഷ്ടമുണ്ടാക്കിയിരുന്നു.
എല്‍. ആന്‍ഡ് .ടി , റിലയന്‍സ് ഇന്‍ഡസ്ട്രീസ് ,എസ്.ബി.ഐ, ഡി.എല്‍. എഫ്, ടാറ്റാ മോട്ടോര്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ ഗെയ്ല്‍ ഇന്ത്യ , ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ പവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com