ചിമ്പു വീണ്ടും പാടുന്നു

ചിമ്പു വീണ്ടും പാടുന്നു

കൊലവെറി പാടി ധനുഷ് ആരാധകരെ കയ്യിലെടുക്കും മുമ്പ് തന്നെ പാട്ടില്‍ ഒരു കൈ നോക്കിയതാണ് ചിമ്പു. എന്നാല്‍ നാല്‍പതിലേറെ പാട്ടുകള്‍ പാടിയിട്ടും ഒരു കൊലവെറി ഹിറ്റ് ചിമ്പുവിനെ തേടിയെത്തിയില്ല. ഇപ്പോഴിതാ വീണ്ടും ഒരു ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് കക്ഷി. അറിവഴകന്‍ സംവിധാനം ചെയ്യുന്ന 'വള്ളിനം' എന്ന സിനിമയിലാണ് ചിമ്പു ഇപ്പോ ഗായകനായെത്തുന്നത്.

അറിവഴകന്റെ സുപ്പര്‍ ഹിറ്റായ 'ഈറം' എന്ന സിനിമയില്‍ പാട്ടൊരുക്കിയ തമന്‍ തന്നെയാണ് വള്ളിനത്തിലും. നകുല്‍ നായകനായ സിനിമ ബാസ്ക്കറ്റ് ബാള്‍ കളിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നകുലും ഇതില്‍ പാടുമെന്നാണ് റിപ്പോര്‍ട്ട്.'സൊന്നാല്‍ തന്‍ കാതല' എന്ന സിനിമയിലൂടെ ചിമ്പു പിന്നണി ഗാന രംഗത്തും അരങ്ങേറിയത്. യുവാന്‍ ശങ്കറടക്കം നിരവധി പേരോടൊപ്പം പാടിയ ചിമ്പു ഗാനരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സ്നേഹത്തെ കുറിച്ച് 96 ലോകഭാഷകളിലെ വാക്കുകള്‍ ഉള്‍പെടുത്തി ഇറക്കിയ 'ലൗ ആന്‍തം ഫോര്‍ വേള്‍ഡ് പീസ് ആന്റ് ലൗ' എന്ന ആല്‍ബം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus