12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മത്സ്യം കഴിച്ചും വെയിലുകൊണ്ടും പക്ഷാഘാതത്തെ നേരിടാം

മത്സ്യം  കഴിച്ചും വെയിലുകൊണ്ടും പക്ഷാഘാതത്തെ നേരിടാം

ലണ്ടന്‍: വെയിലുകൊള്ളുന്നതും മത്സ്യം കഴിക്കുന്നതും മനുഷ്യരില്‍ പക്ഷാഘാതത്തിനുള്ള സാധ്യത ഗണ്യമായി കുറക്കുമെന്ന് പഠനം. സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി ജീവകം ഡി അടങ്ങിയതാണ് ഇതിന് കാരണം.

ജീവകം ഡിയുടെ കുറവ് പക്ഷഘാതം സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരുന്നു. ജീവകം-ഡി യുടെ കുറവുമൂലം മസ്തിഷ്കത്തിലെ സൂക്ഷ്മങ്ങളായ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് പക്ഷാഘാതത്തത്തിന് കാരണമാവുന്നു.

ഹവായ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് 34 വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ പക്ഷാഘാതത്തെ കുറിച്ചുള്ള അപൂര്‍വ വിവരങ്ങള്‍ പുറത്തുവിട്ടത്. മധ്യവയസ്കരും പ്രായമുള്ളവരുമടങ്ങിയ 7,500 വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ ജീവകം-ഡിയുടെ കുറവ് കണ്ടെത്തിയ 25 ശതമാനം പേരിലും രക്തം കട്ടപിടിക്കാനും അതുവഴി പക്ഷാഘാതം ഉണ്ടാവാനുമുള്ള സാധ്യത ആറിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി കണ്ടുവരുന്ന ജീവകം-ഡി മനുഷ്യ മസ്തിഷ്കത്തിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറക്കുന്നതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ഗോട്ടാറോ കോജിമോ പറഞ്ഞു. ഇസ്കീമിക് സ്ട്രോക്ക് എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന പ്രത്യേകതരം പക്ഷാഘാതമാണ് ശരീരത്തില്‍ ജീവകം-ഡി യുടെ തോത് വര്‍ധിപ്പിക്കുക വഴി പ്രതിരോധിക്കാനാവുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com