|
ജയദേവന്റെ മഴനിയമത്തിന് ഗവാസ്കറുടെ പിന്തുണ
ന്യൂദല്‍ഹി: മലയാളി എന്‍ജിനീയര്‍ വി. ജയദേവന്റെ മഴനിയമം തള്ളിയ ഐ.സി.സി നടപടിക്കെതിരെ വിമര്‍ശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ രംഗത്ത്. നിലവില്‍ ഉപയോഗിക്കുന്ന ഡക്വര്‍ത് - ലൂയിസ് നിയമത്തിനെതിരെ ഏറെ പരാതികള്‍ നിലനില്‍ക്കവെ മാറ്റത്തിന് തയാറാവാത്ത ക്രിക്കറ്റ് ഗവേണിങ് ബോഡിയുടെ നിലപാടിനെ ഗവാസ്കര്‍ ഒരു ഇംഗ്ളീഷ് പത്രത്തിലെ കോളത്തില്‍ വിമര്‍ശിച്ചു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും വി.ജെ.ഡി സിസ്റ്റം ഉപയോഗിക്കാന്‍ ഐ.സി.സി മനസ്സുവെക്കണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജയദേവന് പിന്തുണ നല്‍കാതിരുന്ന ഇന്ത്യന്‍ മാധ്യമങ്ങളെയും ഗവാസ്കര്‍ കുറ്റപ്പെടുത്തി. ഐ.പി.എല്ലിനു പിന്നാലെ നീങ്ങിയ മാധ്യമങ്ങള്‍ ഐ.സി.സിക്കും ക്രിക്കറ്റ് ലോകത്തിനും മുന്നില്‍ വി.ജെ.ഡി സിസ്റ്റത്തെ പരിചയപ്പെടുത്താന്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ഗവാസ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 2007 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളില്‍ വി.ജെ.ഡി സിസ്റ്റം വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ഡക്വര്‍ത് -ലൂയിസ് നിയമത്തില്‍ അപാകതകളുണ്ടെന്നതിന് വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ ചേര്‍ന്ന ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ജയദേവന്റെ മഴനിയമത്തെ തള്ളിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍