|
അസ്ലന്‍ ഷാ ഹോക്കി: ഇന്ത്യക്ക് വെങ്കലം
![]() ന്യൂസിലന്‍ഡ് കിരീടം സ്വന്തമാക്കി ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പില്‍ അഞ്ചുതവണ ചാമ്പ്യന്മാരായ ഇന്ത്യയുടെ ഇത്തവണത്തെ കിരീട മോഹം വെങ്കലത്തില്‍ അവസാനിച്ചു. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ ബ്രിട്ടനെ 3-1ന് തോല്‍പിച്ചാണ് ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യ ആശ്വാസ ജയം സ്വന്തമാക്കിയത്. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയെങ്കിലും ഒട്ടേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ ഗോള്‍ വഴങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. 35ാം മിനിറ്റില്‍ ആഷ്ലി ജാക്സന്റെ ഗോളിലൂടെ ബ്രിട്ടനായിരുന്നു മുന്‍ തൂക്കം നേടിയതെങ്കിലും പിന്നീട് രണ്ടാം പകുതിയില്‍ തിരിച്ചടിക്കുകയായിരുന്നു. ശിവേന്ദ്ര സിങ് (42ാം മിനിറ്റ്), സന്ദീപ് സിങ് (52), തുഷാര്‍ ഖണ്ഡേക്കര്‍ (69) എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍. നേരത്തേ റൗണ്ട് റോബിനില്‍ ഇന്ത്യയെ ബ്രിട്ടന്‍ 2-3ന് തോല്‍പിച്ചിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍