ന്യുദല്‍ഹി: ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധന ഒരുമാസത്തിനകം ഉണ്ടകും. വാര്‍ത്താലേഖകരോട് സംസാരിക്കവെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജനാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
'ഡീസലിന്റെയും പാചകവാതകത്തിന്റെയും സബ്സിഡി കുറയ്ക്കുന്ന കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാറിന് കഴിയില്ല. തീരുമാനം നീളും തോറും പ്രശ്നങ്ങള്‍ ഏറും. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനം പ്രതീക്ഷിക്കാം' അദ്ദേഹം വ്യക്തമാക്കി.
വര്‍ഷം ഒരു കുടുംബ്ധിന് സബ്സിഡിയോടെ നാലു സിലിണ്ടര്‍ പാചകവാതകം എന്ന നയം നടപ്പാക്കാന്‍ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശമുണ്ടെന്നും രംഗരാജന്‍ പറഞ്ഞു.
ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഢഢി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിറകെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രതികരണം. സര്‍ക്കാറിന് വില നിയന്ത്രണാധികാരമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് ഇതിനായി നിയോഗിച്ചിട്ടുള്ള മന്ത്രിതല സമിതിയുടെ അനുമതി വേണം. ഈ സമിതിയുടെ യോഗത്തിന്റെ തീയതിയൊന്നും നിശ്ചയിട്ടില്ലെന്നും ജയ്പാല റെഢഢി വ്യക്തമാക്കിയിരുന്നു. അതേസമയം ജൂണ്‍ ആദ്യവാരം തന്നെ മന്ത്രിതല സമിതി യോഗം ചേരുമെന്നാണ് ധനമന്ത്രിലായ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പെട്രോള്‍ വില വര്‍ധന ഘട്ടം ഘട്ടമായി നടപ്പാക്കണമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സി. രംഗരാജന്‍. എന്നാല്‍ അടുത്തയിടെ എണ്ണ കമ്പനികള്‍ വരുത്തിയ ഭീമമായ വര്‍ധന അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാചക വാതകം, ഡീസല്‍ എന്നിവയുടെയും വില വര്‍ധിപ്പിക്കല്‍ അനിവാര്യമാണെന്നും രംഗരാജന്‍ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍