മൂന്നാര്‍: കൂടെ താമസിച്ച സ്ത്രീയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി കോമാളിക്കുടി സെറ്റില്‍മെന്‍റില്‍ ദാസ് എന്ന ചിന്നനെയാണ് മൂന്നാര്‍ ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആദിവാസി സെറ്റില്‍മെന്‍റായ ഇടമലക്കുടി ആണ്ടവന്‍കുടിയിലെ ഈശ്വരി (26) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാള്‍ ഒന്നര വര്‍ഷമായി മാങ്കുളം സിങ്കുകുടിയില്‍ ഈശ്വരിയുമായി താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ 14 നായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ച് വരാറുള്ള ഇയാള്‍ വഴക്കിനിടെ മണ്ണെണ്ണ ഈശ്വരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് ഇറങ്ങിയോടിയ ഈശ്വരി സമീപത്തെ വീടിന്‍െറ മുന്നിലെത്തി നിലത്തേക്ക് വീണു. ഇതിനിടെ ചിന്നനെ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ ഇടത് കൈക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഈശ്വരിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 15 ന് മരിച്ചു. കൈക്ക് പൊള്ളലേറ്റ ചിന്നന്‍ പൊലീസ് നിരീക്ഷണത്തില്‍ അടിമാലി ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍