ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ പി.ടി. തോമസ് എം.പി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നിരവധി പരാതികള്‍ക്ക് പരിഹാരമായി.
ആകെ 480 പരാതി ലഭിച്ചു. പട്ടയം സംബന്ധിച്ച് അമ്പതോളം പരാതിയാണ് കിട്ടിയത്.
ഇവക്ക മിക്കതിനും കഴിഞ്ഞ തവണ മന്ത്രി അടൂര്‍ പ്രകാശ് വന്നപ്പോള്‍ പരിഗണനക്കെടുത്തതാണ്. ചികിത്സാ സഹായത്തിനാണ് കൂടുതല്‍ പരാതി ലഭിച്ചത്. നൂറിലധികം പേരാണ് രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായം തേടി എം.പിയുടെ മുന്നിലെത്തിയത്.
വിദ്യാഭ്യാസ ലോണ്‍ കിട്ടുന്നില്ലെന്നായിരുന്നു ഇരുപതോളം രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടെയും പരാതി. ബാങ്കുമായി ബന്ധപ്പെട്ട് ലോണ്‍ വാങ്ങി നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഭവന നിര്‍മാണത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നില്ലെന്ന പരാതിയും എം.പിയുടെ മുന്നിലെത്തി.
ഇടുക്കി വില്ലേജോഫിസില്‍ നിന്ന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ വില്ലേജോഫിസറെ ചുമതലപ്പെടുത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മണിയാറംകുടി, കേശമുനി, തടിയമ്പാട്, താന്നിക്കണ്ടം ഭാഗങ്ങളില്‍ നിന്ന് നിരവധി കുടുംബമെത്തി.
വാഴത്തോപ്പ് പഞ്ചായത്തില്‍ കുടിവെള്ളത്തിനായി ഒമ്പതര കോടി മുമ്പ് അനുവദിച്ചിട്ടുണ്ടെന്നും അതിന്‍െറ നടപടികള്‍ വേഗത്തിലാക്കുമെന്നും എം.പി അറിയിച്ചു.
ഇത്തവണ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കുമെന്ന് എം.പി പറഞ്ഞു. ആദിവാസിക്കുട്ടികളുടെ ഹോസ്റ്റലിനെ സംബന്ധിച്ചും പരാതി കിട്ടി. ഇനിയും വൈദ്യുതി കണക്ഷന്‍ കിട്ടാത്ത ഏതാനും കുടുംബം പരാതിയുമായി എത്തി. ഇവര്‍ക്ക് വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട് എത്രയും വേഗം കണക്ഷന്‍ നല്‍കുമെന്ന് എം.പി പറഞ്ഞു.
ജനസമ്പര്‍ക്ക പരിപാടി ചെറുതോണി വ്യാപാരി ഭവനില്‍ ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജി ജോര്‍ജ്, അനില്‍ ആനിക്കനാടന്‍, പി. രാജന്‍, സാജന്‍ കുന്നേല്‍, ഫാ. എബ്രഹാം പുറയാറ്റ്, പി.ഡി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍