പെരുവന്താനം: ടി.ആര്‍ ആന്‍ഡ് ടീ തോട്ടത്തില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. തോട്ടത്തിലെത്തിയ മാനേജരുടെ കാര്‍ സമരാനുകൂലികള്‍ എറിഞ്ഞുതകര്‍ത്തു.
വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ ട്രസ്റ്റ് ജങ്ഷനില്‍ തൊഴിലാളികളുടെ പ്രകടനത്തിനിടെ എത്തിയ കാറാണ് തകര്‍ത്തത്. ജോര്‍ജ്, കോശി എന്നീ മാനേജര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറാണ് തകര്‍ത്തത്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഒരുമാസമായി സി.ഐ.ടി.യു നേതൃത്വത്തില്‍ തോട്ടം കവാടത്തില്‍ റിലേ സത്യഗ്രഹം നടത്തുകയാണ്. കഴിഞ്ഞ വര്‍ഷവും സി.ഐ.ടി.യു നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ കരാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിച്ചത്.
തൊഴിലാളികളുടെ സ്ഥിരം പതിവ് ആരംഭിക്കുക, ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തുക, ചികിത്സാ സൗകര്യം ഉറപ്പാക്കുക, ദീര്‍ഘകാല പാട്ട വ്യവസ്ഥകള്‍ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. പണിമുടക്കിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പി.എസ്. രാജന്‍, കെ.ടി. ബിനു, ആന്‍റപ്പന്‍ എന്‍. ജേക്കബ് എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍