12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മുല്ലപ്പെരിയാര്‍ റിലേ ഉപവാസത്തിന് 13ന് 2000 നാള്‍: 2000 പേര്‍ ഉപവസിക്കും

കട്ടപ്പന: മുല്ലപ്പെരിയാര്‍ റിലേ ഉപവാസ ത്തിന്‍െറ 2000 ദിവസം തികയുന്ന ജൂണ്‍ 13 ന് ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ 2000 പേര്‍ ഉപവസിക്കും അന്ന് സമരപ്പന്തലില്‍ സാംസ്കാരിക സംഗമവും പ്രകടനവും പൊതുസമ്മേളനവും നടക്കും.
വൈകുന്നേരം നാലിന് നടക്കുന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് പെരിയാര്‍ തീരവാസികള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സംഗമവും പൊതുസമ്മേളനവും മുന്‍ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത-സാമുദായിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.
2000 ദിനാചരണത്തിന്‍െറ പ്രചാരണാര്‍ഥംഈമാസം എട്ട്, ഒമ്പത് തീയതികളില്‍ ജില്ലയില്‍ പ്രചാരണ വാഹനജാഥ നടത്തും. എട്ടിന് രാവിലെ കുമളിയില്‍ നിന്നാരംഭിക്കുന്ന ജാഥ ഒമ്പതിന് വൈകുന്നേരം കട്ടപ്പനയില്‍ സമാപിക്കും.
2006 മാര്‍ച്ച് മൂന്നിന് ഉപ്പുതറയില്‍ ആരംഭിച്ച് മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ സമാപിച്ച സമരത്തിന്‍െറ രണ്ടാം ഘട്ടമായാണ് 2006 ഡിസംബര്‍ 25 ന് ചപ്പാത്തില്‍ റിലേ ഉപവാസം തുടങ്ങിയത്. 2000 ദിനാചരണത്തില്‍ വന്‍പ്രതിഷേധം സംഘടിപ്പിക്കാനാണ് സമരസമിതി നേതാക്കള്‍ ലക്ഷ്യമിടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com