തിരുവല്ല: നിരണത്ത് വിലക്ക് ലംഘിച്ച് നെല്‍പ്പാടം മണ്ണിട്ട് നികത്തുന്നു. നികത്തലിന് ആര്‍.ഡി.ഒയുടെ വിലക്കുണ്ട്. എന്നാല്‍, അധികൃതരുടെ ഒത്താശയോടെയാണ് ഇതെന്ന് പരാതി ഇയര്‍ന്നു. നിരണം -കടപ്ര ഗ്രാമപഞ്ചായത്തുകളെ വേര്‍തിരിക്കുന്ന മുണ്ടുങ്കല്‍-കോട്ടാങ്ങല്‍ പടി റോഡിന്‍െറ സമീപത്തെ പാടശേഖരമാണ് വ്യാപകമായി നികത്തുന്നത്.
ഡി.സി.സി ഭാരവാഹിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള പാടശേഖരമാണിത്. നിരണം ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ മുണ്ടുങ്കല്‍ പാടശേഖരത്തെ ഒരേക്കര്‍ ഭൂമിയാണ് മണ്ണിട്ട് നികത്തുന്നത്. മുക്കാല്‍ ഏക്കറോളം നികത്തി. നികത്തിയ പാടം വന്‍വിലയ്ക്കാണ് മറിച്ചുവില്‍ക്കുന്നത്. 60 ദിവസം മുമ്പാണ് കടപ്ര വില്ലേജോഫിസര്‍ മുഖേന തിരുവല്ല ആര്‍.ഡി.ഒ പാടശേഖരം നികത്തുന്നത് നിരോധിച്ച് ഉത്തരവിട്ടത്.
നിരണം, കടപ്ര ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയായതിനാല്‍ കടപ്ര-നിരണം വില്ലേജോഫിസര്‍മാര്‍ തങ്ങളുടെ അതിര്‍ത്തിയിലുള്ള പ്രദേശമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുക യാണെന്നും നികത്തലിന് അവസരമൊരുക്കുകയാണെന്നും തദ്ദേശവാസികള്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍