തലയോലപ്പറമ്പ്: വടയാര്‍, കോരിക്കല്‍ ഭാഗങ്ങളില്‍ പാടശേഖരങ്ങള്‍ മണ്ണടിച്ച് നികത്തുന്നത് വ്യാപകമാകുന്നതായി പരാതി. നെല്‍കൃഷി ചെയ്തുവന്ന പാടശേഖരങ്ങളാണ് ഭൂമാഫിയ മണ്ണടിച്ച് നികത്തുന്നത്. മാത്താനം, പാറക്കണ്ടം, കോലത്താഴം തുടങ്ങിയ ഭാഗങ്ങളില്‍ രാവും പകലുമായി പാടശേഖരങ്ങള്‍ മണ്ണടിച്ച് നികത്തിയിട്ടുംഅധികൃതര്‍ക്ക് അറിഞ്ഞഭാവമില്ല. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്നതിന് തൊട്ടടുത്താണ് പാടം നികത്തല്‍.
ഭൂമാഫിയ കൃഷിഭവന്‍ ഉദ്യോഗസ്ഥരെ സ്വാധീനം ചെലുത്തുകയാണെന്നും ആക്ഷേപമുണ്ട്.അനധികൃതമായി പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെ റവന്യൂ മന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍