അബൂദബി: അബൂദബിയില്‍നിന്ന് സര്‍ ബനിയാസ് ദ്വീപിലേക്ക് വിമാന സര്‍വീസ്. അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നിന്നാണ് ഇന്നു മുതല്‍ റൊട്ടാന ജെറ്റിന്‍െറ സര്‍വീസ് ആരംഭിക്കുന്നത്.
50 സീറ്റുള്ള വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. മുതിര്‍ന്നവര്‍ക്ക് വണ്‍വേ ടിക്കറ്റ് നിരക്ക് 200 ദിര്‍ഹവും 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 100 ദിര്‍ഹവുമാണ്. മടക്ക ടിക്കറ്റുമുണ്ടെങ്കില്‍ 400, 200 എന്ന ക്രമത്തിലാണ് നല്‍കേണ്ടത്. അബൂദബിയില്‍നിന്ന് 250 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറാണ് പ്രകൃതി മനോഹരമായ സര്‍ ബനിയാസ് ദ്വീപ് സ്ഥിതിചെയ്യുന്നത്. സമീപ കാലത്ത് ഇവിടെ നടത്തിയ വന്‍ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും അതേസമയം, അവരുടെ യാത്ര എളുപ്പമാക്കാനുമാണ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയത്. പശ്ചിമ മേഖലയിലെ തുറമുഖങ്ങളുടെ വികസനത്തിന് തയാറാക്കിയ 1,500 കോടിയുടെ പദ്ധതിയില്‍ സര്‍ ബനിയാസുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍