പാനൂര്‍: ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകരായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാത്ത മഹാശ്വേതാദേവിയാണ് ഒഞ്ചിയത്തെത്തി സി.പി.എമ്മിനെതിരെ സംസാരിക്കുന്നതെന്ന പിണറായി വിജയന്‍ പറഞ്ഞു. സി.പി.എമ്മിനെതിരെയുള്ള വേട്ടയാടല്‍ ആരംഭിച്ചത് ബംഗാളില്‍നിന്നാണ്. ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുകയാണ്. മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ല. 'യു.ഡി.എഫ്മാധ്യമ ഗൂഢാലോചനക്കെതിരെ' സി.പി.എം സംഘടിപ്പിച്ച കുന്നോത്തുപറമ്പ് ലോക്കല്‍ റാലി പാറാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ മണി അബദ്ധം പറഞ്ഞതിനെക്കുറിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സി.പി.എമ്മിനെ വേട്ടയാടാന്‍ മണിക്കെതിരെയുള്ള അന്വേഷണം ഉപയോഗിക്കുന്നതിനെ നേരിടും. വഞ്ചകനും ദുരാഗ്രഹിയുമായ സെല്‍വരാജ് നെയ്യാറ്റിന്‍കര കയറില്ലെന്നും തെരഞ്ഞെടുപ്പുഫലം കേരളത്തില്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍