|
ജയദേവന്റെ മഴനിയമം ഐ.സി.സി തള്ളി
![]() ലണ്ടന്‍: ക്രിക്കറ്റ് മല്‍സരങ്ങള്‍ മഴ മുടക്കുമ്പോള്‍ ഫലം തീരുമാനിക്കാന്‍ മലയാളിയായ വി. ജയദേവന്‍ സമര്‍പ്പിച്ച മഴനിയമം (വി.ജെ.ഡി നിയമം) നടപ്പാക്കേണ്ടെന്ന് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ അവലംബിക്കുന്ന ഡക്വര്‍ത് ലൂയിസ് നിയമം തുടരാനും തീരുമാനമായി. ലോഡ്സില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കൈ്ളവ് ലോയ്ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ ഐ.സി.സി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും ഡക്വര്‍ത് ലൂയിസ് നിയമം കുറ്റമറ്റതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതില്‍ കാര്യമായ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നില്ല. മാത്രമല്ല, കൂടുതല്‍ ഫലപ്രദമായ നിര്‍ദേശം ജയദേവന്റെ നിയമത്തിന് നല്‍കാനുമില്ല. അതുകൊണ്ട് ഡക്വര്‍ത് ലൂയിസ് നിയമം തുടരാന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു- ഐ.സി.സി പ്രസ്താവനയില്‍ പറയുന്നു. ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ എറിയാവുന്ന ബൗണ്‍സറിന്റെ എണ്ണം രണ്ടായി ഉയര്‍ത്താനും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ബൗളിങ് പവര്‍ പ്ലേ ഒഴിവാക്കാനും സര്‍ക്കിളിനു പുറത്ത് ഫീല്‍ഡ് ചെയ്യാവുന്ന കളിക്കാരുടെ എണ്ണം അഞ്ചില്‍ നിന്ന് നാലായി ചുരുക്കാനും ധാരണയായി. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഈ മാസാവസാനം ക്വാലാലമ്പൂരില്‍ നടക്കുന്ന ഐ.സി.സി ബോര്‍ഡ് യോഗം അംഗീകരിക്കുന്നതോടെ നിയമമാകും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍