12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 507 ഒഴിവുകള്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 507 ഒഴിവുകള്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAIL) പശ്ചിമബംഗാളിലെ ബേണ്‍പൂരിലുള്ള പ്ലാന്റില്‍ വിവിധ വിഭാഗങ്ങളില്‍ 507 ഒഴിവുകളുണ്ട്. ഇപ്പോള്‍ അപേക്ഷിക്കാം.
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി, അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി, അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി (ക്രെയിന്‍ ഓപറേഷന്‍), ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍ ഓപറേഷന്‍) വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. www.sail.co.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി: 280 ഒഴിവുകള്‍ (മെക്കാനിക്കല്‍ 70, ഇലക്ട്രിക്കല്‍ 70, മെറ്റലര്‍ജി 35, ഇലക്ട്രോണിക്സ് 35, ഇന്‍സ്ട്രുമെന്റേഷന്‍ 30, കെമിക്കല്‍ 20, സിറാമിക്സ് 10, സിവില്‍ 10)
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി: 194 ഒഴിവുകള്‍ (ഫിറ്റര്‍ 60, ഇലക്ട്രീഷ്യന്‍ 56, വെല്‍ഡര്‍ 18, എയര്‍കണ്ടീഷനിംഗ്/റഫ്രിജറേറ്റര്‍ 14, ഡ്രോട്ട്സ്മാന്‍ 8, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ 22, മെഷിനിസ്റ്റ് 8, ടര്‍ണര്‍ 8)
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി (ക്രെയിന്‍ ഓപറേഷന്‍): 20 ഒഴിവുകള്‍
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍ ഓപറേഷന്‍): 13 ഒഴിവുകള്‍

ശമ്പളം: ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ 9160-13150. അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ 8630-12080. ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍ ഓപറേഷന്‍) 9160-13150. അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി (ക്രെയിന്‍ ഓപറേഷന്‍) 6600-9350.

അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 21. ഫോണ്‍: 011 66561174, 011 66561560. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sail.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com