ബംഗളൂരു: കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ജി. പരമേശ്വര്‍ എന്നിവര്‍ക്ക് അദ്ദേഹം രാജിക്കത്തയച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. തന്റെ സ്വന്തക്കാരനായ മുന്‍ മന്ത്രി സി.എം ഇബ്രാഹിമിന് സീറ്റ് നിഷേധിച്ചതില്‍ സിദ്ധരാമയ്യക്ക് പ്രതിഷേധമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി തന്നെ അദ്ദേഹം നിയമസഭാ സ്പീക്കര്‍ കെ.ജി ബൊപ്പയ്യക്ക് രാജിക്കത്ത് നല്‍കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍