മുംബൈ: വിഷയങ്ങളുടെ കാലിക പ്രസക്തി കൊണ്ടും ശ്രദ്ധേയമായ അവതരണം കൊണ്ടും മുന്നേറ്റം തുടരുകയാണ് അമീര്‍ഖാന്‍െറ സത്യമേവ ജയതേ എന്ന ടോക്ക് ഷോ. എങ്കിലും സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനു മുമ്പേ വിവാദങ്ങളും തുടങ്ങിയിരുന്നു. നാലു എപ്പിസോഡുകള്‍ പിന്നിട്ടിരിക്കെ പുതുതായി തലപൊക്കിയിരിക്കുന്ന പൊല്ലാപ്പ് അല്‍പം കടുത്തതാണ്. അവതാരകനായ ബോളിവുഡ് താരം ആമിര്‍ഖാന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തു വന്നിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച സം¤്രപഷണം ചെയ്ത നാലാമത്തെ എപ്പിസോഡില്‍ 'ഓരോ ജീവനും വിലമതിക്കാനാകാത്തതാണ്' എന്ന തലക്കെട്ടില്‍ കൈകാര്യം ചെയ്തിരുന്ന വിഷയം ഡോക്ടര്‍മാരുടെ ചൂഷണത്തെക്കുറിച്ചായിരുന്നു. വിഷയാവതരണത്തില്‍ തങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരമാര്‍ശങ്ങള്‍ നടത്തിയെന്നും തെറ്റിദ്ധാരണ ജനിപ്പിക്കും വിധം സംസാരിച്ചുവെന്നുമാണ് സംഘടന ആരോപിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഡോക്ടര്‍മാര്‍ ചികിത്സ ലഭ്യമാക്കുന്നത് ആമിര്‍ കാണുന്നില്ലേയെന്നും ഇവര്‍ ചോദിക്കുന്നു. അതിനാല്‍ ആമിര്‍ പരസ്യമായി മാപ്പു പറയണമെന്ന്് 21 മെഡിക്കല്‍ സ്ഥാപനങ്ങളുടെ സംഘടനയായ ‘മെഡ് സ്കേപ്പ് ഇന്ത്യ’ ആവശ്യപ്പെടുന്നു.
വിടാതെ പിടികൂടിയിരിക്കുന്ന വിവാദങ്ങള്‍ കാരണം പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സൈ്വര്യമില്ലാതായിരിക്കുകയാണ്. പരിപാടിയുടെ അവതരണ ഗാനം ഫിര്‍ ധൂം എന്ന തങ്ങളുടെ ആല്‍ബത്തിലെ ഗാനമാണെന്ന വാദവുമായി യൂഫോറിയ എന്ന ബാന്‍ഡ് രംഗത്തുവരികയും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തത് സത്യമേവ ജയതേയ്ക്ക് പേരുദോഷം കേള്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ, തന്‍െറ 'രാഖി കാ ഇന്‍സാഫി'ന്‍െറ ആശയം കോപ്പിയടിച്ചാണ് ആമിര്‍ സത്യമേവ ജയതേ ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് ബോളിവുഡ് നടി രാഖി സാവന്ത് രംഗത്തു വന്നിരുന്നു.
ഇങ്ങിനെയൊക്കെയാണെങ്കിലും, മെട്രോകളിലും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമെല്ലാം വന്‍ പ്രതികരണമാണ് സത്യമേവ ജയതേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചയും സംവാദവും നടക്കുന്ന ടോക്ക് ഷോയുടെ മുന്‍ എപ്പിസോഡുകള്‍ പെണ്‍ഭ്രൂണഹത്യയെക്കുറിച്ചും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചുമായിരുന്നു.
പ്രൈം ടൈമുകള്‍ ഒഴിവാക്കി ഞായറാഴ്ചയിലെ അലസ സമയമാണ് ആമിര്‍ പരിപാടി സം¤്രപഷണം ചെയ്യാനായി തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ പതിനൊന്നിനാണ് സത്യമേവ ജയതേ ജനങ്ങള്‍ക്കു മുമ്പിലെത്തുന്നത്. രാജ്യത്തെ ജനങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ആമിര്‍ ഖാനെക്കാള്‍ ഇപ്പോള്‍ തിരയുന്നത് അദ്ദേഹത്തിന്‍െറ ടോക്ക് ഷോ ആണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍