12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

റേഷന്‍ മണ്ണെണ്ണ വില്‍പ്പന: ബ്ളോക് പഞ്ചായത്ത് അംഗം റിമാന്‍ഡില്‍

മല്ലപ്പള്ളി: റേഷന്‍ മണ്ണെണ്ണ അനധികൃതമായി വില്‍പ്പന നടത്തിയ കേസില്‍ ആനിക്കാട് എ. ആര്‍.ഡി അഞ്ചാം നമ്പര്‍ റേഷന്‍ കടയുടമയും മല്ലപ്പള്ളി ബ്ളോക് പഞ്ചായത്ത് യു.ഡി.എഫ് അംഗവുമായ ടി.എന്‍ നൈനാനെ കോടതി റിമാന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച കേസില്‍ ഹൈകോടതിയില്‍ നൈനാന്‍ ഹാജരായെങ്കിലും കീഴ്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി തിരുവല്ല കോടതിയില്‍ ഹാജരായ നൈനാനെ കോടതി റിമാന്‍ഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.
രണ്ട് മാസം മുമ്പ് ടി.എന്‍ നൈനാന്‍െറ റേഷന്‍ കടയില്‍ നിന്ന് രണ്ട് ബാരല്‍ മണ്ണെണ്ണ കടത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്ത് മറ്റൊരാളെ ഏല്‍പ്പിച്ചു. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നില്ലെന്നും പരാതി വ്യാപകമായിരുന്നു. ഭൂരിഭാഗം ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതി വ്യാപകമായിരുന്നു. അനധികൃത മണ്ണെണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ട് ആനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ടുമെന്‍റും പൊലീസും നൈനാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com