മുംബൈ: വെള്ളിയാഴ്ച്ച ചേരുന്ന യോഗത്തില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെയാണ് അടുത്തയിടെ ഉയര്‍ത്തിയ വില കുറയ്ക്കുന്നകാര്യം എണ്ണ കമ്പനികള്‍ പരിഗണിക്കുന്നത്. 1.50 രൂപ മുതല്‍ രണ്ടു രൂപവരെ കുറവ് പ്രതീക്ഷിക്കാമെന്ന് എണ്ണ കമ്പനി മേധാവികള്‍ തന്നെ സൂചന നല്‍കുകയും ചെയ്തു.
തീരുമാനമുണ്ടായാല്‍ വിലക്കുറവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
എണ്ണ കമ്പനികള്‍ വ്യാഴാഴ്ച്ച വില കുറവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച വില കുറവ് പ്രഖ്യാപിച്ചാല്‍ അന്ന് നടന്ന ഭാരത് ബന്ദിന്‍െറ വിജയമായി ഇത് വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാകുമെന്ന് കരുതിയാണ് പ്രഖ്യാപനം വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയതെന്ന് പറയുന്നു.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം അടിക്കടി കുറയുന്നത് എണ്ണ കമ്പനികളില്‍ ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ മുല്യം ഒരു രൂപകുറയുമ്പോള്‍ ലിറ്റര്‍ പെട്രോളിന്‍െറ വിലയില്‍ അത് 77 പൈസയുടെ വര്‍ധനയാണ് ഉണ്ടാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍