12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പശുവിനുവേണ്ടി ‘കരഞ്ഞവര്‍’ക്ക് പശു ചത്തപ്പോള്‍ കണ്ണീരില്ല

തൃശൂര്‍: അലഞ്ഞുതിരിഞ്ഞുനടന്ന പശുവിനുവേണ്ടി രംഗത്തുവന്നവര്‍, അത് ചത്തപ്പോള്‍ തിരിഞ്ഞുനോക്കിയില്ല. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന നാല്‍ക്കാലികളെ നഗരസഭ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ അതിനെതിരെ രംഗത്തു വന്നിരുന്നു. ദേവസ്വം വക കാലികളെ പിടികൂടരുതെന്നായിരുന്നു മുന്നറിയിപ്പ്.
ഇന്നലെ പഴയ പട്ടാളം റോഡില്‍ നഗരസഭയുടെ ‘പേ ആന്‍ഡ് പാര്‍ക്ക്’ ഭാഗത്താണ് അഞ്ചര മാസം ഗര്‍ഭമുള്ള പശുവിന്‍െറ ജഡം കണ്ടത്. നേരത്തേ ഹാലിളക്കിയ ആരെങ്കിലും ഉടമയാണെന്നു പറഞ്ഞ് രംഗത്തു വരുമെന്ന് നഗരസഭ കരുതി. പക്ഷേ ഉച്ചവരെ ‘അവകാശികള്‍’ ആരും എത്തിയില്ല. ഒടുവില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ജഡം കുരിയച്ചിറ അറവുശാലക്കു സമീപം സംസ്കരിച്ചു. പശു ശ്വാസം മുട്ടി ചത്തതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വയറ്റില്‍നിന്ന് അര കിലോ പ്ളാസ്റ്റിക്കും ചക്ക മടലും കണ്ടെടുത്തു. രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com