കൊടുങ്ങല്ലൂര്‍: മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കരപ്പാടത്ത് ഏതാനും വര്‍ഷം മുമ്പ് ബി.ജെ.പി വിട്ട നേതാവിനെ വെട്ടിപരിക്കേല്‍പിച്ചു. പെരിഞ്ഞനം ചക്കരപ്പാടം തോട്ടുങ്ങല്‍ പ്രദീപിനെയാണ് (30) ശരീരമാകെ വെട്ടേറ്റ നിലയില്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ നടക്കുന്ന ശീലമുള്ള പ്രദീപ് വീടിനുസമീപം റോഡിലെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ വാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
നല്ല കായിക ശേഷിയുള്ള പ്രദീപ് തടുത്തും ഒഴിഞ്ഞു മാറിയും രക്ഷപ്പെടുകയായിരുന്നു. പത്തോളം വെട്ടേറ്റെങ്കിലും ഗുരുതരാവസ്ഥയിലല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബി.ജെ.പി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്, പെരിഞ്ഞനം മണ്ഡലം പ്രസിഡന്‍റ് തുടങ്ങിയ നിലയിലും ആര്‍.എസ്.എസിലും പ്രവര്‍ത്തിച്ചിരുന്ന പ്രദീപ് നാലു വ ര്‍ഷം മുമ്പാണ് പാര്‍ട്ടി വിട്ടത്.
പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇപ്പോള്‍ സജീവമല്ല. പ്രദേശവാസികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍