തിരൂര്‍: പ്ളാസ്റ്റിക് കവറുകള്‍ സൗജന്യമായി നല്‍കുന്നതിന് തിരൂര്‍ നഗരസഭ ഏര്‍പ്പെടുത്തിയ നിരോധം വെള്ളിയാഴ്ച നിലവില്‍വരും. 40 മൈക്രോബയോണ്‍ മുതലുള്ള കവറുകള്‍ക്ക് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും ഈടാക്കണമെന്നാണ് പുതിയ നിര്‍ദേശം. വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം നിരോധം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചു.
പ്ളാസ്റ്റിക്കിന്‍െറ ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടി. കവറുകള്‍ വില ഈടാക്കാതെ നല്‍കുന്നത് തടയണമെന്നും ചുരുങ്ങിയ വില നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുതിയ തീരുമാനം നടപ്പാക്കാന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചതായി നഗരസഭാ സെക്രട്ടറി വേലായുധന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. തീരുമാനം പൊതുജനത്തെ അറിയിക്കാന്‍ മൈക്ക് അനൗണ്‍സ്മെന്‍റ് ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കൗണ്‍സിലര്‍ കെ. അബൂബക്കര്‍ നിര്‍ദേശിച്ചു. പുതിയ തീരുമാനത്തിനൊപ്പം നിരോധിത പ്ളാസ്റ്റിക്കിനെതിരെയുള്ള നടപടി ശക്തമാക്കണമെന്നും ഒരാഴ്ചക്കിടെ കാല്‍ ലക്ഷത്തോളം രൂപ പിഴ ഈടാക്കിയതായും സെക്രട്ടറി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍