12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

പെട്രോള്‍ വിലവര്‍ധനക്കെതിരെ എല്‍.ഡി.എഫ് ജനകീയ സദസ്സ്

കാസര്‍കോട്: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ചു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സി. അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഉദയന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി. രാജന്‍, എം. കൃഷ്ണന്‍, ഭാസ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എം. അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. പൊക്ളന്‍ അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്ണന്‍, എ. ദാമോദരന്‍, കെ.വി. രാഘവന്‍, വി. കൃഷ്ണന്‍ എരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ബങ്കളം പി. കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സി.കെ. ബാബുരാജ്, കെ.വി. രാഘവന്‍, മടത്തനാട്ട് രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാലിക്കടവില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. പി.എ. നായര്‍, കൊടക്കാട് കുഞ്ഞിരാമന്‍, എ. അമ്പൂഞ്ഞി, വി.പി.പി. മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രവീന്ദ്രന്‍ മാണിയാട്ട്, എം. അമ്പൂഞ്ഞി, കൃഷ്ണന്‍ മാഷ്, പി. ഭാര്‍ഗവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹൊസങ്കടിയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. ജയാനന്ദ അധ്യക്ഷത വഹിച്ചു. എം. സഞ്ജീവറൈ, രഘുദേവ് മാസ്റ്റര്‍, ശങ്കര റൈ, ചന്ദ്രനായിക് തുടങ്ങിയവര്‍ സംസാരിച്ചു. പി. വാസു, ആനന്ദ ഷെട്ടി, ലോറന്‍സ് ഡിസൂസ, കേശവ ബായിക്കട്ടെ, സുബ്ബണ്ണ ആള്‍വ, ദയാകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ബി.വി. രാഘവന്‍ സ്വാഗതം പറഞ്ഞു.
പരപ്പയില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവന്‍, എന്‍.എ. തമ്പാന്‍, എം. കുമാരന്‍, എം. നാരായണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബളാന്തോട് സി.പി.ഐ ജില്ലാ എക്സി. അംഗം സി.പി. ബാബു ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിരാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. എം.ജി. മാധവന്‍, വി. തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി. അനില്‍ സ്വാഗതം പറഞ്ഞു.
ഒടയഞ്ചാലില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യു. ഉണ്ണിനായര്‍ സംസാരിച്ചു. ടി.സി. രാഘവന്‍, ടി.വി. ചാത്തു, സി. കുഞ്ഞിക്കണ്ണന്‍, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com