നടി ഉര്‍വശിക്ക് മകളെ വിട്ടുനല്‍കാന്‍ ഉത്തരവ്

നടി ഉര്‍വശിക്ക് മകളെ വിട്ടുനല്‍കാന്‍ ഉത്തരവ്

കൊച്ചി: സിനിമാ താരങ്ങളായ മനോജ് കെ.ജയന്‍െറയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെ ഉര്‍വശിക്ക് വിട്ടുനല്‍കാന്‍ എറണാകുളം കുടുംബ കോടതി ഉത്തരവിട്ടു. മാതാവില്‍ നിന്ന് കൂടുതല്‍ പരിചരണം ലഭിക്കേണ്ട സമയമായതിനാല്‍ വിട്ടുനല്‍കണമെന്ന ഉര്‍വശിയുടെ ആവശ്യം അംഗീകരിച്ചാണ് കുടുംബ കോടതി ജഡ്ജി എന്‍. ലീലാമണിയുടെ ഉത്തരവ്. ഓണം, ക്രിസ്മസ് അവധിക്കാലത്തും മധ്യവേനല്‍ അവധിയിലെ 15 ദിവസവും കുട്ടിയെ ഉര്‍വശിക്ക് വിട്ടുനല്‍കണമെന്നാണ് കോടതി നിര്‍ദേശം. രണ്ട് മാസത്തെ മധ്യവേനല്‍ അവധിയില്‍ ഏത് സമയത്താണ് മാതാവിനൊപ്പം പോകേണ്ടതെന്ന് കുട്ടിക്ക് തീരുമാനിക്കാം. കൂടാതെ എല്ലാ മാസവും രണ്ടാം ശനിയും അതിനോട് ചേര്‍ന്നുള്ള ഞായറാഴ്ചയും കുട്ടിയെ വിട്ടുനല്‍കണമെന്നും ഉത്തരവിലുണ്ട്. ഹരജി പരിഗണനക്കെടുത്തപ്പോള്‍ മനോജ് കെ. ജയന്‍െറ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഉര്‍വശിയുടെ വാദം മാത്രം കേട്ടശേഷം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 2000ത്തില്‍ വിവാഹിതരായ ഇരുവരും 2008 ഒക്ടോബറില്‍ ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതിയില്‍നിന്ന് വിവാഹ മോചനം നേടി. മറ്റൊരു വിവാഹം കഴിച്ച മനോജ് കെ. ജയനൊപ്പമാണ് കുഞ്ഞാറ്റ കഴിയുന്നത്്. ഉത്തരവിനെതിരെ മനോജ് കെ. ജയന്‍ അപ്പീല്‍ പോകുമെന്ന് സൂചനയുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus