മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഒമ്പതുവര്‍ഷത്തെ ഏറ്റവും മോശമായ നിലയിലെത്തിയിട്ടും നിക്ഷേപകരുടെ അനുകൂല പ്രതികരണം ഓഹരിവിപണിയെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചു. അവധിവിപണിയിലെ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിയതും തുടക്കത്തില്‍ 226 പോയന്‍റ് തകര്‍ന്ന സെന്‍സെക്സിനെ കരകയറാന്‍ സഹായിച്ചു. റെക്കോഡ് താഴ്ചയിലെത്തിയ രൂപ ഒരു തിരിച്ചുവരവിന് ശ്രമിച്ച് ഡോളറിന് 56.06 എന്ന നിലയിലെത്തിയതും വിപണിക്കു തുണയായി. ബോംബെ ഓഹരി സൂചിക 94 പോയന്‍റ് നഷ്ടത്തില്‍ 16218.53 ലും ദേശീയ ഓഹരി സൂചിക 26.50 പോയന്‍റ് നഷ്ടത്തില്‍ 4924.25 ലും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റാ മോട്ടോഴ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുകി, ജിന്‍ഡാല്‍ സ്റ്റീല്‍, സണ്‍ ഫാര്‍മ, എസ്.ബി.ഐ, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍റ് ടി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഹിന്‍ഡാല്‍കോ, എന്‍.ടി.പി.സി, ഹിന്ദുസ്ഥാന്‍ യൂനിലീവര്‍, സിപ്ള, എച്ച്.ഡി.എഫ്.സി ബാങ്ക്, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍