12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

91 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറി

ഗസ്സാസിറ്റി: ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട 91 ഫലസ്തീന്‍കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേല്‍ ഫലസ്തീന്‍ അധികൃതര്‍ക്ക് കൈമാറി. 1975ല്‍ കൊല്ലപ്പെട്ട ചാവേറുകളുടെയും പോരാളികളുടെയും മൃതദേഹങ്ങളും കൈമാറിയവയില്‍പെടുന്നു. ഇതില്‍ 79 പേരുടേത് റാമല്ലയിലേക്കും 12 പേരുടേത് ഗസ്സയിലേക്കുമാണ് കൊണ്ടുപോയത്. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് മൃതദേഹങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ധാരണയായത്. പരസ്പരമുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരെ ശത്രുപടയാളികളെന്ന് മുദ്രകുത്തി ഇസ്രായേലി ശ്മശാനത്തില്‍ നേരത്തേ ഖബറടക്കിയിരുന്നു. വിപുലമായ ആചാരങ്ങളോടെയാണ് മൃതദേഹങ്ങള്‍ പുന$സംസ്കരിക്കുകയെന്ന് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ജയിലുകളിലെ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 1500ലധികം ഫലസ്തീന്‍ തടവുകാര്‍ രണ്ടു മാസത്തിലേറെയായി നടത്തിയ നിരാഹാരസമരം ഈ മാസാദ്യമാണ് അവസാനിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com