|
ഫ്രഞ്ച് ഓപണ്‍: നദാല്‍ മൂന്നാം റൗണ്ടില്‍ ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്ത്
![]() പാരിസ്: ലണ്ടന്‍ ഒളിമ്പിക്സിന് തയാറെടുക്കുന്ന ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഫ്രഞ്ച് ഓപണില്‍ കനത്ത തിരിച്ചടി. ആറാം സീഡായ ഇന്ത്യന്‍ ജോടി റൊളാങ് ഗാരോയില്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. സീഡില്ലാ താരങ്ങളടങ്ങിയ മാര്‍ക് ഗിക്വല്‍-എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍ ആതിഥേയ ജോടിയാണ് 1-6, 7-5, 6-3ന് ആറാം സീഡായ ഇന്ത്യക്കാരെ തുരത്തിയത്. പുരുഷ സിംഗ്ള്‍സില്‍ രണ്ടാം സീഡ് റാഫേല്‍ നദാല്‍, നാലാം സീഡ് ആന്‍ഡി മറെ, അഞ്ചാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, ആറാം സീഡ് ഡേവിഡ് ഫെറെര്‍ തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി. വനിതകളില്‍ നാലാം സീഡ് പെട്ര ക്വിറ്റോവ, ഏഴാം സീഡ് നാ ലി, ഒമ്പതാം സീഡ് കരോലിന്‍ വോസ്നിയാക്കി, 14ാം സീഡ് ഫ്രാന്‍സിസ്ക ഷിയാവോണ്‍ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. യെലേന യാങ്കോവിച്ചും മരിയ കിരിലെങ്കോയും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍