|
ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയേക്കും
![]() ന്യൂദല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തീരുമാനം ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ഗവേണിങ് കൗണ്‍സില്‍ കൈക്കൊണ്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍നിന്ന് നാലാമത്തെ ടീമായി മുംബൈ ഇന്ത്യന്‍സിനെ ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കാനും ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതാദ്യമായി പാകിസ്താനില്‍നിന്നൊരു ടീം ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരക്കും. മൊത്തം എട്ടു ടീമുകളാണ് കളത്തിലിറങ്ങുക.കനത്ത മഴക്കുള്ള സാധ്യതയും ദുര്‍ഗാപൂജ ആഘോഷങ്ങളുമാണ് ഒക്ടോബറില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍