മുണ്ടക്കയം: അനധികൃതമായി വാഹനത്തില്‍ കൊണ്ടുപോയ പാചകവാതക സിലിണ്ടറുകള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. മുണ്ടക്കയം, മുളങ്കയം ഭാഗത്തുവെച്ച് പാചകവാതകം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട കല്ലോലിക്കല്‍ റഷീദിനെയാണ് (41) മുണ്ടക്കയം പൊലീസ് പിടികൂടിയത്.
പാചകവാതകം നിറച്ച 15 സിലിണ്ടറും ഇതുകടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒമ്നിവാനും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ മുണ്ടക്കയം വണ്ടന്‍പതാലില്‍നിന്ന് ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്ന പാചകവാതകമാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പിടികൂടിയത്. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍ഡേന്‍ ഗ്യാസിന്‍െറ 11 കുറ്റിയും ഭാരത് ഗ്യാസിന്‍െറ നാല് കുറ്റിയുമാണ് പിടിച്ചത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍