പള്ളിക്കര: കാച്ചിപ്പിള്ളി ജ്വല്ലറി ഉടമ മാത്യു ജോണ്‍ കാച്ചിപ്പിള്ളിയെ നടുറോഡില്‍ ആക്രമിച്ച് രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ കിഴക്കമ്പലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടിയേക്കല്‍ കെ. പി. ഷബീര്‍ (33), പുക്കാട്ടുപടി നെല്ലിക്കാരു കുഴിയില്‍ ഇസ്മായില്‍ (ബോംബ് ഇസ്മായില്‍-33) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സി.ഐ ബിജു കെ. സ്റ്റീഫന്‍െറ നേതൃത്വത്തില്‍ കിഴക്കമ്പലത്ത് കൊണ്ടുവന്നത്.
2002 ജൂണ്‍ 20നാണ് കവര്‍ച്ച നടന്നത്. രാത്രി 7.30ന് ജ്വല്ലറി അടച്ച് മകനോടൊപ്പം ബൈക്കില്‍ മടങ്ങിയ ഉടമ മാത്യു ജോണിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ ആക്രമിച്ചുവെന്നാണ് കേസ്. രണ്ടുവര്‍ഷം ലോക്കല്‍ പൊലീസ് അന്വേഷിച്ച ശേഷം കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തടിയന്‍റവിടെ നസീറാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍