നെയ്യാറ്റിന്‍കര: ചതിയനും വിശ്വാസവഞ്ചകനുമായ ആര്‍.ശെല്‍വരാജിന് വീണ്ടും വോട്ട് ചെയ്യാന്‍ നമ്മള്‍ അയാളുടെ വാല്യക്കാരനോ അടിമകളോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ നമ്മള്‍ വിജയിപ്പിച്ച ആര്‍.ശെല്‍വരാജ് വിശ്വാസവഞ്ചന കാണിച്ച് രണ്ടു മാസങ്ങള്‍ക്കു മുമ്പ് രാജിവെച്ചു. ങ്ങനെയൊരു കാലുമാറ്റക്കാരനെ പേറേണ്ട കാര്യം നമ്മള്‍ക്കില്ളെന്നും അദ്ദേഹം പറഞ്ഞു.തന്‍റെ പ്രസംഗത്തില്‍ ശെല്‍വരാജിനും കോണ്‍ഗ്രസിനും ഇന്നലെ മണ്ഡലത്തില്‍ പ്രചാരണം നടത്തിയ എ.കെ ആന്‍റണിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വി.എസ് നടത്തിയത്. എങ്ങാനും കാലുമാറ്റക്കാരുണ്ടോ ഉണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും. ഇത്തരം അവസരവാദികളെ നിങ്ങള്‍ പുഛിച്ചു തള്ളണം. ഇന്നലെ ഇവിടെ വന്ന് പ്രസംഗിച്ചു പോയ മാന്യനുണ്ടല്ളോ, എ.കെ ആന്‍റണി; അയാള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റാണ് ലഭിച്ചത്. അന്ന് ഓടിയതാണ് ഇവിടുന്ന്. പിന്നെ ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. പെട്രോള്‍ വില വര്‍ധനവിനെതിരെയും കേന്ദ്രത്തിലെ അഴിമതിക്കെതിരെയും സംസാരിക്കാതെ വോട്ട് ചോദിക്കാന്‍ വന്നിരിക്കുകയാണ്. ഇത്തരം ചതിയന്മാര്‍ക്ക് നിങ്ങള്‍ അര്‍ഹിക്കുന്ന മറുപടി നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്-വി.എസ് പറഞ്ഞു.കേരളത്തില്‍ പാര്‍ട്ടിയെ പിടിച്ചുലക്കുന്ന ഒരു വിവാദ വിഷയവും പരാമര്‍ശിക്കാതെയായിരുന്നു വി.എസിന്‍റെ പ്രസംഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍