മൊബൈലില്‍ എടുത്തന്മ ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ കേബ്ള്‍ തേടി അലഞ്ഞ സന്ദര്‍ഭങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ടാകും. ഫോണിനൊപ്പം ലഭിച്ച ഡാറ്റാ കേബ്ള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച്. ഡാറ്റാ കേബ്ള്‍ ലഭിച്ച് ഫോണ്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ ചിലപ്പോള്‍ അത് പ്രവര്‍ത്തിച്ചില്ലെന്നും വരാം.
ഇനി കേബ്ളുകള്‍ അന്വേഷിക്കാതെ വയര്‍ലെസ് ആയി നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാമെന്നാണ് ഫോട്ടോഷെയറിംഗ് വെബ്സൈറ്റായ ബമ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ വാഗ്ദാനം ചെയ്യുന്നത്.
ആപ്പ്സ്റ്റോര്‍/ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബമ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് നിങ്ങളുടെ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറില്‍http://bu.mpഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നിങ്ങളുടെ ഫോണിലെ ബമ്പ് ആപ്ലിക്കേഷനില്‍ ഷെയര്‍ ചെയ്യേണ്ട ചിത്രങ്ങള്‍ തെരഞ്ഞെടുത്തന്മ ശേഷം കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ സ്പേസ്ബാര്‍ അമര്‍ത്തുക. തുടര്‍ന്ന് വെബ്ബ്രൗസറില്‍ തെളിയുന്ന ഫോണിലെ ചിത്രങ്ങളില്‍ ആവശ്യമുള്ളവ നമുക്ക് ഡൗണ്‍ലോഡ് ചെയ്യാം. ക്ളൗഡ് സാങ്കേതികത ഉപയോഗിച്ചാണ് ബമ്പ് വര്‍ക്ക് ചെയ്യുന്നത്.
ആപ്പിള്‍ ഐക്ളൗഡ് ഫോട്ടോ സ്ട്രീം, മൈക്രോസോഫ്റ്റ് സ്കൈഡ്രൈവ് , ഡ്രോപ്ബോക്സ് എന്നിവ സമാനസേവനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉപയോഗക്ഷമതയും പ്രവര്‍ത്തനവേഗവും ബമ്പിന്റെ പുതിയ പതിപ്പിനെ ലോഞ്ച് ചെയ്ത് നാളുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍