കുടിലുതൊട്ട് കൊട്ടാരം വരെയുള്ളവര്‍ക്ക് സ്വീകാര്യനാണ് ഹോണ്ട. പക്ഷേ കൊട്ടാരത്തില്‍ കയറുന്നതിനെക്കാള്‍ വിഷമമമാണ് ഹോണ്ടക്ക് കുടിലില്‍ എത്താന്‍. അതിനുപറ്റിയ കോപ്പൊന്നും കയ്യിലില്ലെന്നതാണ് പ്രധാന കാരണം. പുതുതായി ഇറക്കിയ ഡ്രീം യുഗ എന്ന മോഡല്‍ ഈ കുറവ് നികത്തും.
ഹോണ്ടയുടെ ഏറ്റവും ചെറുതും വിലകുറഞ്ഞതുമായ ബൈക്കാണിത്. സിബി ട്വിസ്റ്ററിന് സമാനമായ 109 സിസി എഞ്ചിനാണ് ഡ്രീമിനുമുള്ളത്. പക്ഷേ രൂപത്തില്‍ ഷൈനോടാണ് സാമ്യം. ലഘുവായ ഈ ഡിസൈന്‍ സിബി ട്വിസ്റ്ററിനെക്കാള്‍ വിലകുറച്ച് വില്‍ക്കാന്‍ സഹായിക്കും.
നാല് സ്പീഡ് ഗിയര്‍ബോക്സുള്ള ഡ്രീമിന് ഒമ്പത് ബി.എച്ച്.പി കരുത്തും 0.91 കിലോഗ്രാം ടോര്‍ക്കുമുണ്ട്. ഇവയും സിബി ട്വിസ്റ്ററിന് സമാനമാണ്. ഏകദേശം 45000 രൂപയായിരിക്കും വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍