ന്യൂദല്‍ഹി: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറ് രാജ്യങ്ങളിലെയും യൂറോപ്യന്‍ കമീഷനിലെ 27 രാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് ഇന്ത്യയിലെ ഓഹരി വിപണികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ മൂലധന നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ക്ക് അകൗണ്ടുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.
ജി.സി.സിയിലെ സൗദി അറേബ്യ, ബഹറൈന്‍, യൂ.എ.ഇ, ഒമാന്‍, ഖത്തര്‍, കൂവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ് പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.
നിക്ഷേപം നടത്താതെ പണം ഇന്ത്യയില്‍ സൂക്ഷിക്കാവുന്ന സമയ പരിധി നീക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പൂള്‍ അകൗണ്ടില്‍ അഞ്ചു പ്രവൃത്തി ദിവസം നിക്ഷേപിക്കാതെ സൂക്ഷിച്ചാല്‍ പണം വിദേശ നിക്ഷേപകരുടെ അകൗണ്ടുകളിലേക്ക് തിരികെ നിക്ഷേപിക്കുമായിരുന്നു. ഇത് പല നിക്ഷേപകരെയും ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ഈ നിബന്ധന നീക്കാന്‍ തീരുമാനിച്ചത്്.


നിങ്ങളുടെ അഭിപ്രായങ്ങള്‍